റിയാദ്- സൗദിയില്‍ ആദ്യമായി വെന്റിലേറ്റര്‍ നിര്‍മിച്ചതായി വ്യവസായ മന്ത്രാലയം അറിയിച്ചു. പ്രധാന ആശുപത്രികളിലൊന്നില്‍ വെന്റിലേറ്റര്‍ പരീക്ഷിച്ചുവരികയാണ്. മറ്റു ഏഴു ഫാക്ടറികളും വെന്റിലേറ്ററില്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.
സൗദിയില്‍ മൂവായിരത്തിലേറെ ഫാക്ടറികള്‍ പ്രാദേശിക വിപണിക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ലഭ്യമാക്കുന്നുണ്ട്. സൗദി ഫാക്ടറികള്‍ 2,500 ലേറെ മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നു. പ്രതിവാരം ഇരുപതു ലക്ഷത്തിലേറെ ലിറ്റര്‍ അണുനശീകരണികള്‍ സൗദി ഫാക്ടറികള്‍ നിര്‍മിക്കുന്നുണ്ടെന്നും വ്യവസായ മന്ത്രാലയം പറഞ്ഞു.