റിയാദ് - അടുത്ത മാസം പത്ത് മുതല്‍ സൗദിയിലെ ബഖാലകളിലും മിനിമാര്‍ക്കറ്റുകളിലും ഇ-പെയ്‌മെന്റ് നിര്‍ബന്ധം.ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദിയില്‍ 72,727 ബഖാലകളും മിനിമാര്‍ക്കറ്റുകളുമാണുള്ളത്.
സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി, വാണിജ്യ മന്ത്രാലയം, മുനിസിപ്പല്‍-ഗ്രാമകാര്യ മന്ത്രാലയം, ബിനാമി ബിസിനസ് വിരുദ്ധ ദേശീയ പ്രോഗ്രാം, ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി, സൗദി ഓണ്‍ലൈന്‍ പെയ്‌മെന്റ് നെറ്റ്‌വര്‍ക്ക് ആയ മദ എന്നിവ സഹകരിച്ചാണ് ബഖാലകളിലും മിനിമാര്‍ക്കറ്റുകളിലും ഇ-പെയ്‌മെന്റ് നിര്‍ബന്ധമാക്കുന്നത്.
സൗദിയില്‍ ഭൂരിഭാഗം ബഖാലകളും മിനിമാര്‍ക്കറ്റുകളും റിയാദ്, മക്ക പ്രവിശ്യകളിലാണ്. ആകെ ബഖാലകളില്‍ 35.6 ശതമാനവും റിയാദിലാണ്. റിയാദ് പ്രവിശ്യയില്‍ 25,895 ബഖാലകളും മിനിമാര്‍ക്കറ്റുകളുമുണ്ട്. മക്ക പ്രവിശ്യയില്‍ 19,209 ബഖാലകളും മിനിമാര്‍ക്കറ്റുകളുമാണുള്ളത്. സൗദിയിലെ ആകെ ബഖാലകലില്‍ 26.4 ശതമാനം മക്ക പ്രവിശ്യയിലാണ്. കിഴക്കന്‍ പ്രവിശ്യയില്‍ 6,703 (9.2 ശതമാനം) ഉം മദീനയില്‍ 4,918 (6.8 ശതമാനം) ഉം അസീറില്‍ 4,570 (6.3 ശതമാനം) ഉം ജിസാനില്‍ 2,349 (3.2 ശതമാനം) ഉം അല്‍ഖസീമില്‍ 2,264 (3.1 ശതമാനം) ഉം അല്‍ജൗഫില്‍ 1,554 (2.1 ശതമാനം) ഉം ഹായിലില്‍ 1,332 (1.8 ശതമാനം) ഉം തബൂക്കില്‍ 1,216 (1.7 ശതമാനം) ഉം ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 1,128 (1.5 ശതമാനം) ഉം നജ്‌റാനില്‍ 807 (1.1 ശതമാനം) ഉം അല്‍ബാഹയില്‍ 782 (1.1 ശതമാനം) ഉം ബഖാലകളും മിനിമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നു.
വ്യാപാര സ്ഥാപനങ്ങളില്‍ ഇ-പെയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കുന്ന പദ്ധതിയുടെ നാലാം ഘട്ടമായാണ് ബഖാലകളിലും മിനിമാര്‍ക്കറ്റുകളിലും ഇ-പെയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കുന്നത്. പണമിടപാടുകള്‍ കുറക്കാനും മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനം ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബഖാലകളിലും മിനിമാര്‍ക്കറ്റുകളിലും ഇ-പെയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കുന്നത്.