തിരുവനന്തപുരം- നാളെ മുതല്‍ പുറത്തിറങ്ങുന്നവര്‍ക്ക് സംസ്ഥാനത്ത മാസ്ക് നിര്‍ബന്ധമാക്കി. പൊതുഇടങ്ങളില്‍ ഭൂരിഭാഗം പേരും മാസ്‌ക് ധരിക്കാതെ വരുന്നത് ശ്രദ്ധയില്‍പെട്ടതായും ഇനി മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുമെന്നാണ് ഡിജിപി അറിയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ മാസ്ക് ബോധവല്‍ക്കരണ കാമ്പയിനും ഇന്ന് തുടങ്ങും.
മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് വയനാട്ടില്‍ നേരത്തേതന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ലംഘിക്കുന്നവര്‍ക്ക് 5000 രൂപയാണ് ജില്ലയില്‍ പിഴ ചുമത്തുന്നത്.