തലശ്ശേരി- കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിക്ക് ഐക്യദാര്‍ഢ്യവുമായി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ ഒപ്പു ശേഖരണം. മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ (ഡബ്ല്യുസിസി) നേതൃത്വത്തിലായിരുന്നു ഒപ്പ് ശേഖരണം. തലശ്ശേരിയിലെ വേദിയുടെ പ്രവേശന കവാടത്തിനു സമീപം കാന്‍വാസ് സ്ഥാപിച്ചായിരുന്നു കാമ്പയിന്‍.
നടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു. നടി സജിത മഠത്തില്‍, സംവിധായിക വിധു വിന്‍സെന്റ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗും പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചു. ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നീതി ഉറപ്പാക്കുന്ന ജനകീയ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍ എന്ന ബോര്‍ഡും സ്ഥാപിച്ചിരുന്നു.