ദുബായ്- കഴിഞ്ഞ ദിവസം ദുബായിൽ അന്തരിച്ച പ്രമുഖ വ്യവസായി ജോയ് അറയ്ക്കലിന്റെ മൃതദേഹം കോഴിക്കോട് എത്തിക്കും. ദുബായിൽനിന്നുള്ള പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് മൃതദേഹം നാളെ കോഴിക്കോട് വിമാനതാവളത്തിലേക്ക് കൊണ്ടുവരുന്നത്. മൃതദേഹത്തെ ജോയ് അറയ്ക്കലിന്റെ ഭാര്യ സെലിൻ, മകൻ അരുൺ, മകൾ ആഷ്‌ലിൻ എന്നിവരും അനുഗമിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇതിന് അനുമതി നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോയ് അറയ്ക്കൽ അന്തരിച്ചത്. കോഴിക്കോട് എം.പി എം.കെ രാഘവൻ, വ്യവസായ പ്രമുഖനും എലൈറ്റ് ഗ്രൂപ്പ് എം.ഡിയുമായ ആർ. ഹരികുമാർ, സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി, ലോക കേരള സഭാംഗം അഡ്വ. ഹാഷിക് ടി.കെ തുടങ്ങിയവരുടെ ശ്രമഫലമായാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അനുമതി നേടാനായത്.കോവിഡ് കാരണം രാജ്യാന്തര, ആഭ്യന്തര സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്.