Sorry, you need to enable JavaScript to visit this website.

രണ്ട് വര്‍ഷംമുമ്പ് കാണാതായ ജെസ്‌നയെ കണ്ടെത്തിയെന്ന് സൂചന

പത്തനംതിട്ട-  രണ്ട് വര്‍ഷം മുമ്പ് കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്‌നയെ (20)  കണ്ടെത്തിയതായി സൂചന. ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അയല്‍ സംസ്ഥാനത്ത് പെണ്‍കുട്ടിയെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.  നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

2018 മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജില്‍ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയായിരുന്നു. മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്‌ന എരുമേലിവരെ എത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് ജസ്‌ന എവിടേക്ക് പോയി എന്നതിനെക്കുറിച്ച് യാതൊരു തുമ്പും പോലീസിന് ലഭിച്ചില്ല.

 മരിക്കാന്‍ പോകുന്നുവെന്നായിരുന്നു ജസ്‌നയുടെ മൊബൈലില്‍ നിന്നുള്ള അവസാന സന്ദേശം. ജസ്‌നയുടെ ആണ്‍സുഹൃത്തിനെ ചുറ്റിപ്പറ്റിയും അന്വേഷണം മുന്നോട്ടുപോയി. എന്നാല്‍ പോലീസിന് ഒരു തുമ്പും കണ്ടെത്താനായില്ല. ഇതിനിടെ ജസ്‌നയുടെ പിതാവിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.

ജസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഡിജിപി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം വെച്ചൂച്ചിറ പോലീസാണ് കേസന്വേഷിച്ചത്. പിന്നീട് പെരുനാട് സി.ഐ, തിരുവല്ല ഡിവൈ.എസ്.പി. എന്നിവരും ഐ.ജി. മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം കേസ്  അന്വേഷിച്ചു. ഒരു വര്‍ഷം മുമ്പ് െ്രെകംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. കൂടത്തായി ജോളി കേസ് അന്വേഷിച്ച ഇപ്പോഴത്തെ പത്തനംതിട്ട എസ്.പി കെ.ജി സൈമണിനായിരുന്നു അന്വേഷണ ചുമതല.

 

Latest News