കൊച്ചി- അങ്കമാലി സ്വദേശിയായ നഴ്‌സ് കോവിഡ് ബാധയെ തുടർന്ന് ജർമനിയിൽ മരിച്ചു. അങ്കമാലി മൂക്കന്നൂർ പാലിമറ്റം പ്രിൻസി സേവ്യറാ(54)ണ് മരിച്ചത്. പരേതനായ ജോസഫിന്റെ മകളാണ്. ഭർത്താവ്: ചങ്ങനാശേരി കാർത്തികപ്പിള്ളിൽ സേവ്യർ. മകൾ: ആതിര. സംസ്കാരം ജര്‍മനിയില്‍ നടക്കും.