ദുബായ്- കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ നിയമലംഘനങ്ങളുമേറി. സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിച്ച 21 കടകള്‍ ദുബായില്‍ അടപ്പിച്ചു. 65 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ഏഴെണ്ണത്തിന് പിഴ ചുമത്തുകയും ചെയ്തു.
ഫിര്‍ജുല്‍ മുറാര്‍, അല്‍ നഖീല്‍, ഇന്റര്‍നാഷനല്‍ സിറ്റി, ഹൂര്‍ അല്‍ അന്‍സ്, സത് വ, അല്‍ റഫാ, സൂഖ് അല്‍ കബീര്‍, കറാമ, ഖിസൈസ്, അല്‍ നഹ് ദ, അല്‍ ബര്‍ഷ എന്നിവിടങ്ങളിലെ കടകളാണ് അടപ്പിച്ചത്. ഷൂ റിപെയറിങ്, ജനറല്‍ ട്രേഡിങ്, കാര്‍ അക്‌സസറീസ്, അലുമിനിയം ട്രേഡിങ്, ടെക്‌നിക്കല്‍ സര്‍വീസ്, ടൈലറിങ്, മൊബൈല്‍ ഷോപ്പ് വില്‍പന, മില്‍, വര്‍ക് ഷോപ് ടൂള്‍ ട്രേഡിങ് എന്നീ കടകളാണിവ. പരിശോധനയിലാണ് ഇവര്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.