തിരുവനന്തപുരം- കേരളത്തില്‍ പലസ്ഥലങ്ങളിലും ശക്തമായ മഴ. ഇടിമിന്നലോടു കൂടിയ മഴ അടുത്ത അഞ്ച് ദിവസം തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ കാലാവസ്ഥാ നീരീക്ഷണ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ഇടുക്കി ജില്ലയിലാണ് യെല്ലോ അലേര്‍ട്ട്. 27-ന് കോട്ടയം, 28-ന് പത്തനംതിട്ട, 29-ന് കോട്ടയം, 30-ന് വയനാട് എന്നീ ജില്ലകളിലും ജാഗ്രത പ്രഖ്യാപിച്ചു.
ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണിവരെ ഇടിമിന്നലിനും സാധ്യത യുണ്ട്. ചില സ്ഥലങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കും. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസ്സായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.