സൗദി കര്‍ഫ്യൂ ഇളവ്: നാലു നഗരങ്ങളിലെ 20 പ്രദേശങ്ങളില്‍ ബാധകമല്ല

റിയാദ്- ഇന്ന് രാവിലെ ഒമ്പത് മുതല്‍ സൗദി അറേബ്യയില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ഇളവ് മക്ക നഗരത്തിന് പുറമെ നാലു നഗരങ്ങളിലെ 20 പ്രദേശങ്ങള്‍ക്ക് ബാധകമല്ല. മക്ക നഗരത്തില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരും. അതോടൊപ്പം മക്കയിലെ നകാസ, ഹൂശ് ബകര്‍, അല്‍ഹുജൂന്‍, അല്‍മസാഫി, അല്‍മിസ്ഫല, അജയാദ്, ജിദ്ദയിലെ കിലോ 14 സൗത്ത്, കിലോ 14 നോര്‍ത്ത്, മഹ്ജര്‍, ഗുലൈല്‍, അല്‍ഖര്‍യാത്ത്, കിലോ 13, പട്രോമിന്‍, മദീനയിലെ അല്‍ശുറൈബാത്ത്, ബനീ ദഫര്‍, അല്‍ഖുര്‍ബാന്‍, അല്‍ജുമുഅ, ഇസ്‌കാനിന്റെ ഒരുഭാഗം, ബനീ ഖുദ്‌റ, ദമാമിലെ ഹയ്യുല്‍ അതീര്‍, ജിസാനിലെ സാംത്ത, അല്‍ദായര്‍ എന്നിവിടങ്ങളിലെല്ലാം നിലവിലെ കര്‍ഫ്യൂ തുടരും.

തൽസമയ വാർത്തകൾക്കായി ഇവിടെ ക്ലിക് ചെയ്ത് വാട്‌സ്ആപ്പിൽ ജോയിൻ ചെയ്യുക
 

Latest News