ലഖ്‌നൗ-യാത്രാവിവരങ്ങള്‍ മറച്ചുവെക്കുകയും കോവിഡ് 19 സ്‌ക്രീനിംഗ് ഒഴിവാക്കുകയും ചെയ്ത തബ് ലീഗ് ജമാഅത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെക്കുറിച്ച് പ്രത്യേക വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 11,000 രൂപ ക്യാഷ് റിവാര്‍ഡ് നല്‍കുമെന്ന് ബിജെപി എംപി. ഉത്തര്‍പ്രദേശിലെ സലീംപുര്‍ എംപി രവീന്ദ്ര കുഷവാഹയാണ് 11,000 രൂപ പാരിതോഷികം പ്രഖ്യപിച്ചത്.തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരോ വിദേശത്ത് പോയവരോ ഇക്കാര്യം അധികൃതരെ അറിയിച്ചില്ലെന്ന് എംപി പ്രസ്താവനയിലൂടെ ആരോപിച്ചു. ഇത്തരം ആളുകള്‍ യാത്രാവിവരങ്ങള്‍ അധികൃതരെ അറിക്കുകയും പരിശോധനയ്ക്ക് വിധേയരാകുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞമാസമാണ് ദല്‍ഹി നിസാമൂദ്ദീനില്‍ തബ് ലീഗ് ജമാഅത്ത് സമ്മേളനം നടന്നത്. ഇതില്‍ പങ്കെടുത്ത പലര്‍ക്കും രോഗം സ്ഥിരീകരിക്കുകയും രോഗം പടരുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തെ പ്രധാന കോവിഡ് ഹോട്ട് സ്‌പോട്ട് ആയി നിസാമുദ്ദീന്‍ മാറിയിരുന്നു.