റിയാദ് - ഇ-പെയ്‌മെന്റ് ഇടപാടുകള്‍ക്ക് മൂന്നു മാസത്തേക്ക് ഒരുവിധ ഫീസുകളും ഈടാക്കരുതെന്ന് ഇ-പെയ്‌മെന്റ് സേവന ദാതാക്കളോട് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി (സാമ) ആവശ്യപ്പെട്ടു. ചില്ലറ വ്യാപാര മേഖലക്കും മറ്റു വാണിജ്യ മേഖലകള്‍ക്കും പിന്തുണ നല്‍കുന്നതിനുള്ള സാമ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിര്‍ദേശം. വ്യാപാര സ്ഥാപനങ്ങളില്‍ ഇ-പെയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സേവന ദാതാക്കള്‍ക്ക് അപേക്ഷ നല്‍കണമെന്ന് ഉടമകളോട് സാമ ആവശ്യപ്പെട്ടു. അടുത്ത മാസം പത്തു മുതല്‍ ബഖാലകളിലും മിനിമാര്‍ക്കറ്റുകളിലും ഇ-പെയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.