ദുബായ്- റമദാന്റെ ഭാഗമായുള്ള ഗൃഹസന്ദര്‍ശനങ്ങള്‍ നിയന്ത്രണങ്ങളോടെ അനുവദിക്കാന്‍ തീരുമാനം. അടുത്ത ബന്ധുക്കളെ മാത്രം സന്ദര്‍ശിക്കാനാണ് അനുമതി. ഒത്തുചേരലില്‍ 5 പേരിലധികം പാടില്ല. 60 വയസ്സില്‍ കൂടുതലുള്ളവരെയോ രോഗികളെയോ സന്ദര്‍ശിക്കരുത്. വീടുകളിലോ സ്വകാര്യ വേദികളിലോ വിരുന്നോ പരിപാടികളോ അനുവദിക്കില്ല. പൊതുസ്ഥലത്തോ വീടുകളിലോ റമസാന്‍ ടെന്റുകളും മജ്‌ലിസുകളും പാടില്ല. വീടിനു പുറത്ത് അന്നദാനത്തിന് അനുമതിയില്ല. ഭക്ഷണ വിതരണം അംഗീകൃത സന്നദ്ധ സംഘടനകളുടെയും സര്‍ക്കാര്‍ കാര്യാലയങ്ങളുടെയും മേല്‍നോട്ടത്തില്‍ മാത്രമായിരിക്കണം. അപരിചിതരില്‍ നിന്നു ഭക്ഷ്യവസ്തുക്കള്‍ സ്വീകരിക്കുന്നതും സുരക്ഷിതമല്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇതിന്റെ ഭാഗമായി നല്‍കിയിരിക്കുന്നത്.