അബുദാബി- വ്യായാമം ചെയ്യാന്‍ പുറത്തിറങ്ങുന്നവര്‍ മാസ്‌കും കൈയുറയും നിര്‍ബന്ദമായും ധരിക്കണമെന്ന് പോലീസ്. കഴിഞ്ഞ ദിവസം പട്രോളിംഗിനിറങ്ങിയ പോലീസ് കണ്ടത് ഇത്തരം സുരക്ഷാ ക്രമീകരണങ്ങളില്ലാതെ പലരും വ്യായാമം ചെയ്യുന്നതാണ്. തുടര്‍ന്ന് ഇവര്‍ക്ക് മാസ്‌കും ഗ്ലൗസും നല്‍കി അബുദാബി പോലീസ് നല്‍കി.
നിങ്ങളുടെ സുരക്ഷക്കായി” എന്ന പ്രമേയത്തില്‍ അബുദാബി പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സിലെ ട്രാഫിക് ആന്‍ഡ് പട്രോളിങ് ഡയറക്ടറേറ്റ് നടത്തുന്ന ബോധവല്‍കരണ ക്യാംപെയിന്റെ ഭാഗമായാണ് കയ്യുറയും മുഖാവരണവും വിതരണം ചെയ്തത്. കോവിഡ് ജാഗ്രതാ നടപടിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും ആവശ്യപ്പെട്ടു.
രാത്രി 10 ന് ആരംഭിക്കുന്ന ദേശീയ അണുവിമുക്ത യജ്ഞത്തിനു മുന്‍പു വ്യായാമത്തിന് ഇറങ്ങുന്നവരില്‍ പലരും മുഖാവരണവും കയ്യുറയും ധരിക്കുന്നില്ലെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പോലീസ് ബോധവല്‍കരണ ക്യാംപെയിന്‍ ഊര്‍ജിതമാക്കിയത്.