Sorry, you need to enable JavaScript to visit this website.

പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി സജ്ജം; ഒരു വീട്ടില്‍ നാല് പേര്‍ക്ക് താമസം

കൊച്ചി- കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് എത്തുന്ന പ്രവാസി മലയാളികളെ  സ്വീകരിക്കാന്‍ എറണാകുളം ജില്ല പൂര്‍ണ സജ്ജമായതായി മന്ത്രി വി.എസ് സുനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ചയോടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ണതയിലാക്കും. 7000 മുറികളാണ് തയാറാക്കിയിരിക്കുന്നത്. താല്‍ക്കാലിക താമസത്തിനു വേണ്ടിയാണിത്. പഞ്ചായത്ത് പ്രദേശങ്ങളില്‍ 4,701 വീടുകള്‍ ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ തയാറെടുപ്പുകള്‍ തിങ്കളാഴ്ചയോടെ പൂര്‍ത്തിയാകും. ആകെ 6,000 വീടുകളും ഫ്ളാറ്റുകളും താമസത്തിനായി ഒരുക്കിയിട്ടുണ്ട്. ഒരു വീട്ടില്‍ നാലു പേര്‍ എന്ന രീതിയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.  യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരിക്കും സ്‌ക്രീനിംഗും മറ്റു പരിശോധനകളും വിമാനത്താവളത്തില്‍ നടത്തുക. രാജ്യാന്തര നിലവാരമുള്ള സൗകര്യങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

 

Latest News