ജിദ്ദ - വിമാന, കപ്പല്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതു മൂലം സ്വദേശങ്ങളിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയ തീര്‍ഥാടകര്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് വഴി സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി. 120 ഈജിപ്ഷ്യന്‍ തീര്‍ഥാടകരും 150 പാക്കിസ്ഥാനി തീര്‍ഥാടകരും 172 ഇറാഖി തീര്‍ഥാടകരും ജിദ്ദ എയര്‍പോര്‍ട്ട് വഴി സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള തീര്‍ഥാടകരും ജിദ്ദ എയര്‍പോര്‍ട്ട് വഴി കഴിഞ്ഞ ദിവസം സ്വദേശത്തേക്ക് മടങ്ങി. മുഴുവന്‍ ആരോഗ്യ വ്യവസ്ഥകളും മുന്‍കരുതലുകളും പാലിച്ചാണ് തീര്‍ഥാടകരുടെ മടക്കയാത്രാ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി, ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങളിലെ തീര്‍ഥാടകര്‍ പ്രത്യേക വിമാനങ്ങളില്‍ നേരത്തെ സ്വദേശങ്ങളിലേക്ക് മടങ്ങിയിരുന്നു. രാജ്യത്ത് കുടുങ്ങിയ തീര്‍ഥാടകരെ സൗദി അറേബ്യ സൗജന്യമായാണ് സ്വദേശങ്ങളില്‍ എത്തിക്കുന്നത്. മടക്കയാത്ര തടസ്സപ്പെട്ട തീര്‍ഥാടകരെ മക്കയിലെയും ജിദ്ദയിലെയും ഹോട്ടലുകളിലാണ് ഹജ്, ഉംറ മന്ത്രാലയം പാര്‍പ്പിച്ചിരുന്നത്.