ജിദ്ദ - നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ ജിദ്ദ നഗരസഭ പച്ചക്കറി വില്‍പന കേന്ദ്രങ്ങള്‍ ആരംഭിച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളുടെ ഭാഗമായി വ്യാപാര കേന്ദ്രങ്ങളിലെ തിരക്ക് കുറക്കുകയും സാമൂഹിക അകലം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം.
സൗത്ത് അബ്ഹുര്‍, അല്‍സഹ്‌റാ ഡിസ്ട്രിക്ട്, യാസ്മിന്‍ മാള്‍, കിലോ 14, ദക്ഷിണ ജിദ്ദ എന്നിവിടങ്ങളിലാണ് പുതിയ പച്ചക്കറി വില്‍പന കേന്ദ്രങ്ങള്‍ തുറന്നിരിക്കുന്നതെന്ന് ജിദ്ദ നഗരസഭ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ ഫാരിസ് റജബ് പറഞ്ഞു. അല്‍സലാം മാളിനു സമീപം കിംഗ് അബദുല്‍ അസീസ് യൂനിവേഴ്‌സിറ്റിക്കു മുന്നിലും പച്ചക്കറി വില്‍പന കേന്ദ്രം തുറന്നിട്ടുണ്ട്.
കിഴക്കന്‍ ജിദ്ദയില്‍ പത്തു ലക്ഷത്തിലേറെ ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ പുതിയ സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ വൈകാതെ ആരംഭിക്കുമെന്നും എന്‍ജിനീയര്‍ ഫാരിസ് റജബ് പറഞ്ഞു.