മക്ക - വിശുദ്ധ ഹറമില്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇമാമുമാര്‍ക്ക് നില്‍ക്കുന്നതിന് പുതിയ സ്ഥലം ഒരുക്കി. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പുതിയ സ്ഥലം ഉദ്ഘാടനം ചെയ്തു.
വിശുദ്ധ കഅ്ബാലയത്തിനു മുന്നില്‍ മതാഫിനോട് ചേര്‍ന്നാണ് 210 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള പുതിയ നമസ്‌കാര സ്ഥലം സജ്ജീകരിച്ചിരിക്കുന്നത്.
പതിനെട്ടു ദിവസമെടുത്താണ് ഇത് രൂപകല്‍പന ചെയ്ത് സജ്ജീകരിച്ചത്. ഹറം പദ്ധതി കാര്യ വകുപ്പിനു കീഴിലെ ഒമ്പതു സൗദി എന്‍ജിനീയര്‍മാരും വിദഗ്ധരും 75 തൊഴിലാളികളും ചേര്‍ന്നാണ് ഇമാമുമാര്‍ക്കുള്ള പുതിയ നമസ്‌കാര സ്ഥലം രൂപകല്‍പന ചെയ്ത് സജ്ജീകരിച്ചത്.