പത്തനംതിട്ട- പ്രവാസികള്‍ മുന്‍കൈയെടുത്ത് പത്തനംതിട്ടയില്‍ ക്ഷേത്രം വക ആയിരത്തോളം പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. ജില്ലയിലെ അടൂര്‍ താലൂക്കില്‍ ഗ്രാമപ്രേദേശമായ തൂവയൂര്‍ വടക്ക് അന്തിച്ചിറ കോട്ടൂര്‍ ഭഗവതി ക്ഷേത്രത്തിനു കീഴിലുള്ള യുവജന കൂട്ടായ്മയാണ് മാതൃകാ പ്രവര്‍ത്തനം കാഴ്ചവെച്ചത്.
വിദേശത്തുള്ള ദേവീഭക്തരും യുവജനങ്ങളും മുന്‍കൈ എടുത്തു ക്ഷേത്രത്തിന്റെ പരിസരത്തുള്ള അന്തിച്ചിറ , ചിറ്റാണി ജംഗ്ഷന്‍ , വട്ടമലപ്പടി ,ജ്യോതിപുരം , ലക്ഷം വീട് കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ് ഒറ്റ ദിവസം 1000 പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തത്.
ക്ഷേത്രത്തിന്റെ വളര്‍ച്ചയില്‍ കൂടെനിന്ന നാട്ടുകാര്‍ക്ക് ഒരു ബിദ്ധിമുട്ട് ഉണ്ടാകുന്ന ഈ സമയം ഇങ്ങനെയൊരു സഹായം ചെയ്യേണ്ടത് ക്ഷേത്രത്തിന്റെ ഉത്തരവാദിത്തം ആണെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു. ഇനിയും കൂടുതല്‍ ആളുകളിലേക്ക് സഹായം എത്തിക്കുവാനുള്ള ഒരുക്കത്തിലാണ് ക്ഷേത്രത്തിലെ യുവജന കൂട്ടായ്മ.