ഒരു കോടി പേര്‍ക്ക് ഭക്ഷണം പദ്ധതിയില്‍ യൂസഫലിയുടെ 10 ലക്ഷം ദിര്‍ഹം

ദുബായ്- യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച ഒരു കോടി പേര്‍ക്ക് ഭക്ഷണം പദ്ധതിക്ക് പ്രമുഖ വ്യവസായി എം.എ.യൂസഫലി 10 ലക്ഷം ദിര്‍ഹം സംഭാവന ചെയ്തു. 125,000 പേര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ഇത് ഉപകരിക്കും.
ശൈഖ് മുഹമ്മദിന്റെ പത്‌നിയും യു.എ.ഇ ഫുൂഡ് ബാങ്ക് ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍പേഴ്‌സനുമായ ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂമിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി ആരംഭിച്ചത്.  ബിസിനസുകാര്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്ന് വെബ്‌സൈറ്റ്, എസ്.എം.എസ് വഴി സംഭാവനകള്‍ പ്രവഹിക്കുകയാണ്.

 

Latest News