ദോഹ- റമദാന് പ്രാരംഭം കുറിച്ച വെളളിയാഴ്ച ഖത്തറിലെ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളിയില്‍ ജുമുഅ നമസ്‌കാരം നടന്നു. ഒരു മാസത്തിന് ശേഷം ആദ്യമായാണ് രാജ്യത്തെ പള്ളിയില്‍ ജുമുഅ നമസ്‌കാരം നടന്നത്.
കോവിഡ്19 പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ മുഴുവന്‍ പള്ളികളും അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ റമദാനിലെ പ്രാര്‍ഥനകള്‍ക്കായി വലിയ പള്ളി എന്നറിയപ്പെടുന്ന ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് പള്ളി മാത്രം് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഇമാമുമാരും ജീവനക്കാരും ഉള്‍പ്പെടെ 40 പേര്‍ക്ക് മാത്രമാണ് പ്രാര്‍ഥനകളില്‍ പങ്കെടുക്കാന്‍ അനുമതി.
സാമൂഹിക അകലം പാലിച്ചും മറ്റ് സുരക്ഷാ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയുമാണ് ഇവിടെ നമസ്‌കാരത്തിന് അനുമതി നല്‍കിയിരിക്കുന്നത്.