കൊല്‍ക്കത്ത- നെറ്റ്‌വര്‍ക്ക് തടസ്സങ്ങളില്ലാതെ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്നതിന് മരത്തില്‍ കയറിയ ഒരു അധ്യാപകനാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം. പശ്ചിമ ബംഗാളിലെ ബന്‍കുര സ്വദേശിയായ സുബ്രാറ്റോ പതി എന്ന അധ്യാപകനാണ് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസെടുക്കാന്‍ മരത്തില്‍ കയറിയത്. രാവിലെ 9.30 മുതല്‍ വൈകിട്ട് ആറു വരെയാണ് പതി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളെടുക്കുന്നത്. ഗ്രാമത്തിലെ എല്ലാ സ്ഥലങ്ങളിലും നെറ്റ് ലഭിക്കില്ലെന്നാണ് പതി പറയുന്നത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ സ്‌കൂള്‍കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകളാണ് നടക്കുന്നത്. അതുക്കൊണ്ട് തന്നെ പ്രവൃത്തി സമയങ്ങളില്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ അധികമാണ്. ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായാണ് പതി മരത്തില്‍ കയറിയത്. ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച ശേഷമാണ് പതി തന്റെ തന്റെ ഗ്രാമത്തിലെത്തിയത്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്താണ് പതി എല്ലാ ദിവസവും കുട്ടികള്‍ക്ക് മുടങ്ങാതെ ക്ലാസുകളെടുക്കുന്നത്. കൊല്‍ക്കത്തയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയാണ് പതിയുടെ ഗ്രാമം. വെള്ളം ഭക്ഷണം എന്നിവ കയ്യില്‍ കരുതിയാണ് ക്ലാസുകളെടുക്കാന്‍ പതി മരത്തില്‍ കയറുന്നത്.