റിയാദ്- കണ്ണുർ ഇരിട്ടി സ്വദേശി കിട്ടാവിണ്ടാവിട്ട അബ്ദുൽ അസീസ് (60) അൽഖർജിൽ നിര്യാതനായി. 13 വർഷമായി ഇവിടെ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: ഫാത്തിമ നേഹ, തൻഹ ബീഗം. കിംഗ് ഖാലിദ് ആശുപത്രി മോർച്ചറിയിലുള്ള മയ്യിത്ത് അൽഖർജിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കെ.എം.സി.സി നേതാക്കളായ തെന്നല മൊയ്തീൻ കുട്ടി, മുഹമ്മദ് പുന്നക്കാടൻ എന്നിവർ രംഗത്തുണ്ട്.