റിയാദ് - വിശുദ്ധ റമദാനിൽ റെസ്റ്റോറന്റുകളുടെ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൈകീട്ട് മൂന്നു മുതൽ പുലർച്ചെ മൂന്നു വരെ റെസ്റ്റോറന്റുകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും. ഇതുവരെ രാത്രി പത്തു വരെയാണ് റെസ്റ്റോറന്റുകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ചിരുന്നത്. മുഴുവൻ അംഗീകൃത ആരോഗ്യ വ്യവസ്ഥകളും മുൻകരുതലുകളും പാലിച്ച് ഡെലിവറി ആപ്പുകളോ സ്വന്തം വാഹനങ്ങളോ വഴി ഓർഡറുകൾ ഡെലിവറി ചെയ്യുന്നതിനും പാർസലായി നൽകുന്നതിനും മാത്രമാണ് റെസ്റ്റോറന്റുകൾക്ക് അനുവാദമുള്ളത്.