ദമാം - ഹുഫൂഫിൽ താമസ സ്ഥലം ബാർബർ ഷോപ്പ് ആക്കി മാറ്റി സൗദി പൗരന്മാർക്ക് സേവനങ്ങൾ നൽകിയ വിദേശ ബാർബറെ ഹുഫൂഫ് ബലദിയ അധികൃതർ പിടികൂടി. നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് വിദേശ ബാർബറെ പിന്നീട് പട്രോൾ പോലീസിന് കൈമാറി. വിദേശ ബാർബറുടെ താമസ സ്ഥലം ബലദിയ അധികൃതർ റെയ്ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് അൽഹസ നഗരസഭ പുറത്തുവിട്ടു.