ജിസാൻ - പ്രവിശ്യയിലെ താഴ്‌വരയിൽ കണ്ടെത്തിയ രണ്ടു കുഴിബോംബുകൾ സിവിൽ ഡിഫൻസ് അധികൃതർ നിർവീര്യമാക്കി. ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ട് യെമനിൽ നിന്നാണ് കുഴിബോംബുകൾ ജിസാനിൽ ഒഴുകിയെത്തിയത്. യെമനിലെ ഹൂത്തി മിലീഷ്യകൾ കുഴിച്ചിട്ടതാണ് കുഴിബോംബുകൾ. ആർക്കും പരിക്കോ നാശനഷ്ടങ്ങളോ കൂടാതെ കുഴിബോംബുകൾ നിർവീര്യമാക്കുന്നതിന് സിവിൽ ഡിഫൻസിനു കീഴിലെ വിദഗ്ധർക്ക് സാധിച്ചു.