തിരുവനന്തപുരം- ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ പോലീസ് നടത്തുന്ന പരിശോധനകൾ ഒഴിവാക്കി യാത്ര തുടരുന്നതിന് ആവശ്യമായ നിർദേശങ്ങൾ പങ്കു വെക്കുന്നതിനിരെ സംസ്ഥാന പോലീസ് മേധാവിയുടെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള നിർദേശങ്ങളുമായി വാട്സാപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.
മലപ്പുറം ജില്ലയിലാണ് ഇത്തരത്തിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ പ്രചരിക്കുന്നതായി കണ്ടെത്തിയത്.ഇത്തരം സന്ദേശങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ഡിസാസ്റ്റർ മനേജ്മെന്റ് ആക്റ്റ്, എപ്പിഡെമിക് ഓർഡിനൻസ് എന്നിവയിലെ വ്യവസ്ഥ പ്രകാരം കർശന നടപടി സ്വീകരിക്കാൻ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയതായി ലോക്നാഥ് ബെഹ്റ പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ജില്ലാ സൈബർ സെല്ലുകളുടെ സഹായം തേടിയതായും അദ്ദേഹം അറിയിച്ചു.