ദുബായ്- പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിങ് ആൻഡ് ട്രേഡിങ് എം.ഡിയുമായ വയനാട് മാനന്തവാടി അറക്കൽ പാലസിൽ ജോയി അറക്കൽ (54) നിര്യാതനായി.
വിവിധ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയായിരുന്ന ഇദ്ദേഹത്തിന് വൻകിട നിക്ഷേപകർക്ക് യു.എ.ഇ സർക്കാർ നൽകുന്ന ഗോൾഡ് കാർഡ് വിസ ലഭിച്ചിരുന്നു. നിരവധി ജീവകാരുണ്യ സംരംഭങ്ങൾക്കും ഡയാലിസിസ്, ഭവനനിർമാണ പദ്ധതികൾക്കും പിന്തുണ നൽകിയിരുന്നു.ഭാര്യ: സെലിൻ മക്കൾ: അരുൺ, ആഷ്ലി.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.