Sorry, you need to enable JavaScript to visit this website.

കേന്ദ്ര ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത മരവിപ്പിച്ചു

ന്യൂദല്‍ഹി- കേന്ദ്രജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ) വര്‍ധിപ്പിച്ച നടപടി മരവിപ്പിച്ചു. കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം.
കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഡി.എ. 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി വര്‍ധിപ്പിച്ചത്. ജനുവരി ഒന്ന് മുതല്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതു നടപ്പാക്കേണ്ടെന്നാണ് തീരുമാനം.
2020 ജൂലൈയിലും 2021 ജനുവരിയിലും ഉണ്ടാകേണ്ട ഡി.എ വര്‍ധനയും വേണ്ടെന്നുവെച്ചിട്ടുണ്ട്. അതേസമയം, നിലവിലുള്ള ക്ഷാമബത്താ നിരക്ക് തുടരുമെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
ക്ഷാമബത്താ വര്‍ധനവ് മരവിപ്പിച്ചതിലൂടെ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 27,000 കോടി രൂപയുടെ ചിലവ് കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

 

Tags

Latest News