പാലക്കാട്-ചെന്നൈയില്‍നിന്നും സൈക്കിളില്‍ മലപ്പുറത്തെ തിരൂരങ്ങാടിയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനെ പോസ് പിടികൂടി. പാലക്കാട് മലപ്പുറം ജില്ലാ അതിര്‍ത്തിയായ കരിങ്കല്ലത്താണിയില്‍വച്ചാണ് തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശിയെ പോലീസ് സംഘം പിടികൂടിയത്. പിടിയിലായ യുവാവിനെ പ്രത്യേകം നിരീക്ഷണത്തിലാക്കുമെന്ന് എസ്‌ഐ അനില്‍ മാത്യു പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ആറംഗ സംഘം ചെന്നൈയില്‍നിന്നും കേരളത്തിലേയ്ക്ക് യാത്ര തിരിച്ചത്. അഞ്ചുപേരെ പോലീസ് നേരത്തെ തന്നെ പിടികൂടിയെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്. ചെന്നൈയില്‍ കൂള്‍ബാര്‍ ജീവനക്കാരനാണ് പിടിയിലായ യുവാവ്. കഴിഞ്ഞദിവസം ലോറികളില്‍ തമിഴ്‌നാട്ടിലേക്ക് ഒളിച്ചുകടക്കാന്‍ ശ്രമിച്ച അന്തര്‍സംസ്ഥാന തൊഴിലാളികളെ പോലീസ് പടികൂടിയിരുന്നു