ദുബായ്- ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കടുപ്പില്‍ മലയാളിക്ക് സമ്മാനം. പാറപ്പറമ്പില്‍ ജോര്‍ജ് വര്‍ഗീസ്ആണ് 10 ലക്ഷം ഡോളറിന്റെ (7.5 കോടി രൂപ) സമ്മാനത്തുകക്ക് അര്‍ഹനായത്. മറ്റ് മൂന്നുപേര്‍ക്ക് ആഡംബര കാറുകളും സമ്മാനമായി ലഭിച്ചു.
കൊറോണ കാരണം സാമൂഹിക അകലം പാലിച്ചും മറ്റ് സുരക്ഷാ രീതികള്‍ അവലംബിച്ചുമാണ് നറുക്കെടുപ്പ് നടന്നത്.
328 ാം സീരീസിലെ 1017 എന്ന ടിക്കറ്റാണ് വര്‍ഗീസിന് സമ്മാനം നേടിക്കൊടുത്തത്. ഇദ്ദേഹത്തെ ബന്ധപ്പെടാനായിട്ടില്ലെന്ന് ഡ്യൂട്ടി ഫ്രീ അധികൃതര്‍ പറഞ്ഞു.