ജിസാന്‍- കോവിഡ് പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിലുള്ള സന്നദ്ധ പ്രവര്‍ത്തകരുമായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദും ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ ശൈഖും ഓണ്‍ലൈന്‍ ചര്‍ച്ച നടത്തി.
ജിദ്ദ,ദമാം,റിയാദ് നഗരങ്ങള്‍ക്കു പുറത്തുള്ള സന്നദ്ധ സേവകര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
ഇന്ത്യന്‍ സമൂഹത്തിന്റെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. പ്രായമായവരും ഗര്‍ഭിണികളുമായി നാട്ടില്‍ പോകാന്‍ കാത്തിരിക്കുന്നവര്‍ക്ക് വിമാന സര്‍വീസ് ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്തുമെന്ന് അംബാസഡര്‍ ഉറപ്പു നല്‍കി.
മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങള്‍ ഇന്ത്യന്‍ അംബാസഡറുടെ ശ്രദ്ധയില്‍ പെടുത്തി.