Sorry, you need to enable JavaScript to visit this website.

മാലിദ്വീപിൽ കുടുങ്ങി അയ്യായിരത്തോളം മലയാളികൾ


കാസർകോട്- മാലിദ്വീപിൽ കുടുങ്ങിയ മലയാളികൾ കോവിഡ് ഭീതിയിൽനാട്ടിലേക്ക് മടങ്ങി വരാൻ കഴിയാതെ വിഷമിക്കുന്നു. നാലു ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള, 1200ദ്വീപുകളായി ചിതറിക്കിടക്കുന്ന മാലിയിൽ 2000 ത്തോളംമലയാളി അധ്യാപകരുണ്ടെന്നാണ് കണക്ക്.ആകെയുള്ള 5000 ത്തോളംമലയാളികളിൽഅധ്യാപകരും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുമാണ് കൂടുതൽ. കോവിഡിനെ ഭയന്ന് മുറിക്കുള്ളിൽ അടച്ചിരിക്കുകയാണ് അധ്യാപകരിൽ ഭൂരിഭാഗവും.നിയന്ത്രണം കാരണം ഇവർക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. അധികൃതരും താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമകളും അവശ്യ സാധനങ്ങൾ വാങ്ങിക്കുന്നതിന് പോലുംപുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. വ്യോമയാന ഗതാഗതവും കടൽമാർഗമുള്ള ഗതാഗതവും അടച്ചിട്ടിരിക്കുന്നതിനാൽ മടക്കയാത്ര അസാധ്യമാണ്.തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള അധ്യാപകർ മാലിയിൽ ജോലിചെയ്തുവരുന്നുണ്ട്. ഏതാനുംആഴ്ചകൾക്ക് മുമ്പ്വരെ കോവിഡ് രോഗത്തിന്റെ ഭീഷണിവലിയ രീതിയിൽ ബാധിക്കാത്ത മാലിദ്വീപിലെ ഇന്നത്തെ അവസ്ഥ ഭീതിജനകമാണ്. മൊത്തം ജനസംഖ്യയുടെ ഏതാണ്ട് പകുതിയോളം രാജ്യതലസ്ഥാനമായ മാലെ സിറ്റിയിലാണ്. അവിടെയാണ് നാല് ദിവസംമുമ്പ് ഒരാൾക്ക് കോവിഡ് ബാധയുണ്ടായത്. ഒറ്റപ്പെട്ട് കിടക്കുന്ന ടൂറിസ്റ്റ് ദ്വീപുകളിൽ മുമ്പ് കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാലിപ്പോൾമാലിയിൽ കോവിഡ്ബാധിതരുടെ എണ്ണം അമ്പത് കഴിഞ്ഞു. ഓരോ ദിവസവും രോഗികളുടെ എണ്ണം ഇരട്ടിക്കുകയാണ്. രോഗ ബാധിതനായ ആൾക്ക് രോഗം എവിടെ നിന്ന് ലഭിച്ചു എന്ന് കണ്ടെത്താൻ സാധിക്കാത്തതിനാലും രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയവർ രാജ്യത്തിന്റെ നാനാഭാഗങ്ങളിലും എത്തിച്ചേർന്നതിനാലും സാമൂഹ്യവ്യാപനത്തിലേക്ക് കാര്യങ്ങൾ എത്തി എന്ന് ഗവണ്മെന്റ് തന്നെ അറിയിച്ചു കഴിഞ്ഞു. മാലെ സിറ്റിയിൽ മാത്രം നിരവധിആളുകൾക്ക് രോഗം പിടിപെടാൻസാധ്യതയുണ്ടെന്നും മുൻകരുതൽ എടുക്കണമെന്നും മാലി ആരോഗ്യവകുപ്പ് പറയുന്നു. മറ്റ് ദ്വീപുകളിലേക്ക് മരുന്നും ഭക്ഷണവും മറ്റ് ആവശ്യവസ്തുക്കളുംഎത്തുന്നത് മാലെസിറ്റി വഴി മാത്രമാണ്. ഇവിടെയാണ് കാര്യങ്ങൾ കൂടുതൽ വഷളാകുന്നത്. നിലവിൽ രാജ്യത്ത് ആശുപത്രി സംവിധാനങ്ങളുംമറ്റും തദ്ദേശീയർക്ക് തന്നെ അപര്യാപ്തമാണ്. ഭക്ഷ്യ ആരോഗ്യ രംഗത്ത് സർക്കാർ എല്ലാ നിലയിലുമുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിൽ അതീവ ശ്രദ്ധപുലർത്തുന്നുണ്ടെങ്കിലും ദ്വീപുകളിലേക്ക് രോഗ വ്യാപനം ഉണ്ടായാൽ സ്ഥിതി വഷളാകും.കടുത്ത പട്ടിണിയുടെ ദിനങ്ങളെയും പ്രവാസികൾ ഭീതിയോടെ കാണുന്നു.നിലവിൽ ഒരു മലയാളിക്കുംരോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽഇവരെ സുരക്ഷിതമായി ഇപ്പോൾ നാട്ടിലെത്തിക്കാൻ പ്രയാസമുണ്ടാകില്ല.ഏതെങ്കിലും ഗതാഗത മാർഗം ഉപയോഗിച്ച്മലയാളികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യം മാലിയിലെ പ്രവാസികൾക്ക് ഇടയിൽശക്തമാണ്.

 

ഉദിനൂർ സുകുമാരൻ

Latest News