Sorry, you need to enable JavaScript to visit this website.

മദീനയിൽ പച്ചക്കറി വിൽപനക്ക് പുതിയ പത്തു കേന്ദ്രങ്ങൾ

മദീന നഗരസഭ പുതുതായി ആരംഭിച്ച പഴം, പച്ചക്കറി വിൽപന കേന്ദ്രങ്ങൾ 

മദീന - പ്രവാചക നഗരിയിൽ പച്ചക്കറികളും പഴവർഗങ്ങളും വിൽപന നടത്തുന്നതിന് മദീന നഗരസഭ പത്തു പുതിയ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. 
റമദാനിൽ പച്ചക്കറികൾക്കും പഴവർഗങ്ങൾക്കുമുള്ള ആവശ്യം വർധിക്കുന്നത് കണക്കിലെടുത്താണ് പുതുതായി പത്തു വിൽപന കേന്ദ്രങ്ങൾ നഗരസഭ സജ്ജീകരിച്ചത്. ഇവിടങ്ങളിൽ വിൽപന നടത്തുന്നതിന് സ്വദേശികൾക്കു മാത്രമാണ് അനുമതിയുള്ളത്. 
കുറഞ്ഞ സമയത്തിനുള്ളിൽ സ്വദേശികൾക്കും വിദേശികൾക്കും പച്ചക്കറികളും പഴവർഗങ്ങളും ലഭ്യമാക്കുന്നതിനും പച്ചക്കറി മാർക്കറ്റുകളിലെയും മറ്റു വ്യാപാര സ്ഥാപനങ്ങളിലെയും തിരക്ക് കുറക്കുന്നതിനും കാർഷികോൽപന്നങ്ങളുടെ വിലക്കയറ്റം തടയുന്നതിനും ലക്ഷ്യമിട്ടാണ് പുതുതായി പത്തു വിൽപന കേന്ദ്രങ്ങൾ നഗരസഭ സജ്ജീകരിച്ചത്. ഖിബ്‌ലത്തൈൻ, അൽമുസ്തറാഹ്, അൽബഹർ, അൽദുഐഥ, അൽജറഫ്, അൽഖസ്‌വാ, അസീസിയ, അൽഹദീഖ, അർദുൽകുർദി അടക്കമുള്ള ഡിസ്ട്രിക്ടുകളിലാണ് പുതിയ പഴം, പച്ചക്കറി വിൽപന കേന്ദ്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. 

 

 

Latest News