പുൽപള്ളി-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു യുവകർഷൻ രണ്ടു ക്വിന്റൽ കുരുമുളകു സംഭാവന നൽകി. മുള്ളൻകൊല്ലി പഞ്ചായത്ത് ഭരണസമിതിയംഗവുമായ ചാലക്കൽ ഷെൽജനാണ് കുരുമുളകു സംഭാവന ചെയ്തത്. ഷെൽജന്റെ തോട്ടത്തിൽ വിളഞ്ഞതാണ് കുരുമുളക്. കൽപറ്റ എം.എൽ.എ സി.കെ.ശശീന്ദ്രൻ ഷെൽജന്റെ വീട്ടിലെത്തി കുരുമുളകു ഏറ്റുവാങ്ങി. ഏകദേശം 60,000 രൂപയാണ് ഇത്രയും കുരുമുളകിനു വില.
അർബുദം ബാധിച്ചു മരിച്ച മകൾ സാനിയയുടെ ഓർമയ്ക്കായുമാണ് ദുരിതാശ്വാസനിധിയിലേക്കു കുരുമുളകു സംഭാവന ചെയ്തതെന്നു ഷെൽജൻ പറഞ്ഞു.