Sorry, you need to enable JavaScript to visit this website.

ഖത്തറില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൊച്ചിയിലേക്ക് കൊണ്ടുപോയി

ദോഹ- ഖത്തറില്‍ മരണമടഞ്ഞ മൂന്ന് മലയാളികളുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോയി. ഖത്തര്‍ എയര്‍വേയ്‌സിന്റെ കൊച്ചിയിലേക്കുള്ള കാര്‍ഗോ വിമാനത്തിലാണ് മൃതദേഹങ്ങള്‍ അയച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ പത്തനംതിട്ട സീതത്തോട് കോട്ടമണ്‍ പാറ സ്വദേശി ബിജു മാത്യു (48), മലപ്പുറം പടപ്പറമ്പ നെച്ചിത്തടത്തില്‍ ഷിഹാബുദ്ദീന്‍ (38), പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ട പത്തനംതിട്ട പ്രക്കാനം സ്വദേശി കാന്തക്കുന്നേല്‍ മത്തായിക്കുട്ടി വര്‍ഗീസ് (53) എന്നിവരുടെ മൃതദേഹമാണ് കൊച്ചിയിലേക്ക് അയച്ചതെന്ന് കെ.എം.സി.സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ മൃതദേഹങ്ങള്‍ക്കൊപ്പം പോകാന്‍ ദോഹയിലെ ഉറ്റവര്‍ക്ക് കഴിഞ്ഞിട്ടില്ല.
കോവിഡ് ഇതര കാരണങ്ങളാല്‍ മരണപ്പെടുന്ന മൃതദേഹങ്ങള്‍ മാത്രമാണ് നാട്ടിലേക്ക് അയയ്ക്കുന്നത്.

 

 

Latest News