കോഴിക്കോട്- ഗവൺമെന്റ് മെഡിക്കൽ കോളെജിൽ രണ്ടു മെഡിക്കൽ വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. എം.ബി.ബി.എസ് പരീക്ഷ കഴിഞ്ഞ് ഇവർ ഉത്തരേന്ത്യയിൽ ടൂർ പോയിരുന്നു. ഇവർ തിരിച്ചുവന്ന അതേ ട്രെയിനിലാണ് നിസാമുദ്ദീനിൽ തബ്്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമുണ്ടായിരുന്നത്. കോഴിക്കോട് തിരിച്ചെത്തിയ ശേഷം ഇവർ വീട് വാടകയ്‌ക്കെടുത്ത് താമസിച്ച് വരികയായിരുന്നു. കഴിഞ്ഞദിവസം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവർക്ക് ലക്ഷണം ഒന്നുമുണ്ടായിരുന്നില്ല. ഹൗസ് സർജൻസിക്ക് മുന്നോടിയായി പരിശോധന നടത്തുകയായിരുന്നു.