കുവൈത്ത്- ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിന് കുവൈത്തികളെക്കൂടി രാജ്യത്തേക്ക് മടക്കിക്കൊണ്ടു വന്നു. 19 വിമാനങ്ങളിലായി തിങ്കളാഴ്ചയാണ് ഈ വലിയ ഓപറേഷന്‍ നടന്നത്. ജിദ്ദ, ദമാം, റിയാദ്, ദുബായ്, അബുദാബി, ദോഹ, മനാമ, കയ്‌റോ, അമ്മാന്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ കുടുങ്ങിയ കുവൈത്തി പൗരന്മാരെയാണ് കൊണ്ടുവന്നതെന്ന് ഡി.ജി.സി.എ അറിയിച്ചു.
കുവൈത്ത് എയര്‍വേയ്‌സ് ആണ് 10 വിമാനങ്ങള്‍ ഓപറേറ്റ് ചെയ്തത്. ഒമ്പതെണ്ണം ജസീറയും. പൗരന്മാരെ മടക്കിക്കൊണ്ടുവരുന്നതിന്റെ രണ്ടാം ഘട്ടമായിരുന്നു ഇത്. മൂന്നു ദിവസം തുടര്‍ച്ചായായി ഇതുണ്ടാകും. ബുധനാഴ്ചയാണ് സമാപിക്കുക.
ബാങ്കോക്ക്, ആംസ്റ്റര്‍ഡാം, മുംബൈ, ദല്‍ഹി അടക്കമുള്ള നഗരങ്ങളില്‍നിന്നാണ് ബുധനാഴ്ചത്തെ ഓപറേഷന്‍.