കുവൈത്ത് സിറ്റി- കുവൈത്തില്‍ പൊതുമാപ്പിന് അപേക്ഷിച്ചത് നാലായിരത്തോളം ഇന്ത്യക്കാര്‍. ഇന്ത്യക്കാര്‍ക്ക് രജിസ്‌ട്രേഷനുള്ള തീയതി അവസാനിച്ചു. യാത്രാരേഖയായി പാസ്‌പോര്‍ട്ട് കൈവശമുള്ളവരാണു രജിസ്റ്റര്‍ ചെയ്തവരില്‍ ഭൂരിപക്ഷവും. എംബസിയില്‍നിന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചവര്‍ വളരെ കുറച്ചുപേര്‍ മാത്രമേ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളൂ.
അനധികൃത താമസക്കാരായ 25000 ഇന്ത്യക്കാരെങ്കിലും പൊതുമാപ്പ് പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിച്ച സ്ഥാനത്ത് അപേക്ഷകരുടെ എണ്ണം വളരെ കുറഞ്ഞു. അപേക്ഷ നല്‍കിയവരെ മുഴുവന്‍ കുവൈത്ത് അധികൃതര്‍ അഭയകേന്ദ്രത്തിലേക്ക് മാറ്റി.
വിമാന സര്‍വീസ് ആരംഭിക്കുന്നത് വരെ അവര്‍ അഭയകേന്ദ്രങ്ങളിലായിരിക്കും. വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാരാണു തീരുമാനമെടുക്കേണ്ടത്. ഇതുവരെ ഇക്കാര്യത്തില്‍ സൂചനകളില്ല. വിമാനം പുറപ്പെടുന്നത് വരെ ഷെല്‍ട്ടറില്‍ കഴിയേണ്ടിവരും. ഇന്നത്തെ സാഹചര്യത്തില്‍ വിമാന സര്‍വീസിനെക്കുറിച്ച് സൂചനപോലും ഇല്ല. അഭയകേന്ദ്രത്തില്‍ ആഴ്്ചകള്‍ കിടക്കേണ്ടിവരുമോ എന്ന ഭയമാണ് പലരേയും പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ വിമുഖരാക്കിയതെന്ന് സംശയിക്കുന്നു.