ദോഹ- കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറില്‍ മരണമടഞ്ഞ രണ്ട് പത്തനംതിട്ട സ്വദേശികളുടെ മൃതദേഹം വൈകാതെ നാട്ടിലെത്തും. ഞായറാഴ്ച മരണമടഞ്ഞ മലപ്പുറം സ്വദേശിയുടെ മൃതദേഹവും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ്. കോവിഡ് നിയന്ത്രണങ്ങള്‍ വന്ന ശേഷം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാതെ ദോഹയില്‍ തന്നെ സംസ്‌കരിച്ച മലയാളികളുടെ മൃതദേഹങ്ങളുടെ എണ്ണം 14 കടന്നു. ഇവരില്‍ രണ്ട് കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനങ്ങളിലാണ് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത്.
രാജ്യത്തെ ഒന്‍പത് കോവിഡ് മരണങ്ങളില്‍ രണ്ടുപേര്‍ സ്വദേശിയാണ്. മറ്റുള്ളവര്‍ പ്രവാസികള്‍ ആണെന്നല്ലാതെ ഏത് രാജ്യക്കാരാണ് എന്നത് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. കോവിഡ് മൂലം മരിക്കുന്നവരുടെ മൃതദേഹം ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ പ്രകാരം പ്രത്യേക നടപടിക്രമങ്ങളോടെ ദോഹയില്‍ തന്നെയാണ് സംസ്‌കരിക്കുന്നത്.