അറാര്‍ - ഫൈസലിയ ഡിസ്ട്രിക്ടില്‍ വില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. പാചക വാതക ചോര്‍ച്ചയാണ് സ്‌ഫോടനത്തിന് കാരണം. സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. ഉഗ്രസ്‌ഫോടനത്തില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു.
മറ്റൊരു സംഭവത്തില്‍, ദക്ഷിണ ജിദ്ദയിലെ ഖുംറ ഡിസ്ട്രിക്ടില്‍ പ്ലാസ്റ്റിക് റോള്‍ ഗോഡൗണ്‍ കത്തിനശിച്ചു. മണിക്കൂറുകള്‍ നീണ്ട കഠിനശ്രമത്തിലൂടെ സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ല.