റിയാദ്- കോവിഡ് വ്യാപന നിയന്ത്രണ നിര്‍ദേശങ്ങളുടെ ഭാഗമായി മെയ് 10 മുതല്‍ രാജ്യത്തെ എല്ലാ ബഖാലകളും ഓണ്‍ലൈന്‍ പെയ്മന്റിലേക്ക് മാറണമെന്ന് ബിനാമി ബിസിനസ് പ്രതിരോധ സമിതി അറിയിച്ചു. നഗര ഗ്രാമ, വാണിജ്യ മന്ത്രാലയങ്ങളുമായും സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുമായും സഹകരിച്ചാണ് നടപടി. എല്ലാ സെയില്‍സ് ഔട്ട് ലെറ്റുകളിലും പണമിടപാട് പരമാവധി കുറച്ച് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ പെയ്മന്റ് സൗകര്യം ഒരുക്കുന്നതിനാണിത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സൗദികളുടെയും വിദേശികളുടെയും സുരക്ഷക്കായി ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച നടപടികളുടെ ഭാഗമാണിത്. ഘട്ടംഘട്ടമായി ഓണ്‍ലൈന്‍ പെയ്മന്റ് നടപ്പാക്കണമെന്ന് നേരത്തെ ബിനാമി ബിസിനസ് പ്രതിരോധ സമിതിയും ആവശ്യപ്പെട്ടിരുന്നു.