റിയാദ് - യുവാക്കൾക്കും കുട്ടികൾക്കും വൻതോതിൽ മാനസികരോഗ ഗുളികകളും മരുന്നുകളും വിൽപന നടത്തിയ ഫാർമസി ജീവനക്കാരെ ആരോഗ്യ മന്ത്രാലയവും സുരക്ഷാ വകുപ്പുകളും ചേർന്ന് പിടികൂടി. ഇന്നലെ പുലർച്ചെയാണ് സുരക്ഷാ വകുപ്പുകളും ആരോഗ്യ മന്ത്രാലയവും ചേർന്ന് ഫാർമസിയിൽ പരിശോധന നടത്തിയത്. മാനസിക രോഗത്തിനുള്ള 65,180 ഗുളികകളും മറ്റു മരുന്നുകളും ഇവിടെ കണ്ടെത്തി. മറ്റേതാനും നിയമ ലംഘനങ്ങളും ഫാർമസിയിൽ കണ്ടെത്തി. മാനസിക രോഗ മരുന്ന് ശേഖരം അധികൃതർ പിടിച്ചെടുത്തു.