കൊച്ചി- സംസ്ഥാനത്ത് പ്രവാസികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവിന് മുന്നോടിയായി കോവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നാളെ മോക്ഡ്രില്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്. കൂട്ടത്തോടെ പ്രവാസികള്‍ എത്തിയാല്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളും സ്‌ക്രീനിങ്ങും നാളത്തെ മോക്ഡ്രില്ലില്‍ അവതരിപ്പിക്കും.
അതേസമയം, പ്രവാസികളെ നാട്ടില്‍ എത്തിക്കുന്ന കാര്യത്തില്‍ കേരളത്തിന് കേന്ദ്രസര്‍ക്കാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇത് സംബന്ധിച്ച് കെഎംസിസി ഹൈക്കോടതിയില്‍ ഹരജി നല്‍കിയ സാഹചര്യത്തിലാണ് കേരളത്തെ മാത്രം പ്രത്യേതം പരിഗണിക്കാനാവില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. ക്വാറന്റൈന്‍ സംവിധാനങ്ങള്‍ ഒരുക്കാതെ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.