കൊല്ലം- ലോക്ക്ഡൗണ്‍ ലംഘിച്ച് കൂട്ട കാല്‍നടയാത്ര നടത്തിയതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. കളക്ടര്‍ക്ക് നിവേദനം നല്‍കാനാണ് പ്രവര്‍ത്തകരുടെ അകമ്പടിയോടെ കൊല്ലം കലക്ട്രേറ്റില്‍ എത്തിയപ്പോഴായിരുന്നു ബിന്ദുകൃഷ്ണയെയും യൂത്ത് കോൺഗ്രസ് നേതാക്കളെയും കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ലോക്ക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു നിവേദനം.
നിവേദനം നല്‍കാനുള്ള യാത്രയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാല്‍നടയായും ബൈക്കിലും ബിന്ദു കൃ്ഷണയെ പിന്തുടര്‍ന്നിരുന്നുവെന്ന് പോലീസ് പറയുന്നു. പ്രവര്‍ത്തകരെ യാത്രയ്ക്കിടയില്‍ പലയിടത്തും വെച്ച് അറസ്റ്റ് ചെയ്തിരിന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ സ്റ്റേഷനിലുള്ളില്‍ കുത്തിയിരിക്കുകയാണ്.