കാസർകോട്- ലോക്ഡൗണിൽ കർണാടകയിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശിനിയായ വിദ്യാർഥിനി ഹെലൻ മേരിയെ (16) രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഇടപെട്ട് സുരക്ഷിതയായി വീട്ടിലെത്തിച്ചു. കെ.സി. വേണുഗോപലിന്റെ ഓഫീസിൽനിന്ന് അറിയിച്ചത് പ്രകാരമാണ് ചികിത്സക്കായി മംഗളൂരുവിൽ എത്തിയപെൺകുട്ടിയെ എം.പി നാട്ടിലെത്തിച്ചത്.കലക്ടറേറ്റിലെ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് യാത്രാനുമതി വാങ്ങി. വിദ്യാർഥിയുടെ ആംബുലൻസ് യാത്രമുൻ എൻ.എസ്.യു-ഐദേശീയ ജനറൽ സെക്രട്ടറി എസ്. ശരത്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ് എന്നിവർ ഏകോപിപ്പിച്ചു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷ്‌റഫിന്റെ സഹായത്തോടെതലപ്പാടി അതിർത്തിയിൽ ആംബുലൻസ് തയാറാക്കി നിർത്തി. രാവിലെ ഒമ്പതു മണിയോടെ യേനപ്പോയ മെഡിക്കൽ കോളേജിന്റെ ആംബുലൻസിൽ വിദ്യാർഥി തലപ്പാടിയിൽ എത്തി ആംബുലൻസിൽ കയറി യാത്ര തുടർന്നു.
ഒറ്റക്ക് യാത്ര ചെയ്യാൻപ്രയാസം പറഞ്ഞ ഹെലൻ മേരിയുടെ സഹായത്തിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതാക്കന്മാർ വിവിധ ജില്ലകളിൽആംബുലൻസിൽ സഞ്ചരിച്ചു. കുടിവെള്ളവും ഭക്ഷണവും കണ്ണൂരിലും കോഴിക്കോട്ടും ഒരുക്കി. രാമനാട്ടുകരയിൽആരോഗ്യ പ്രവർത്തകർ ആംബുലൻസ്ഒരു മണിക്കൂറോളം തടഞ്ഞുവെച്ചത് അനിശ്ചിതത്വത്തിനിടയാക്കി. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെതുടർന്ന് യാത്രാനുമതി നൽകി. വൈകുന്നേരം ആറു മണിക്ക്എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ എത്തിച്ചേർന്നു. അവിടെ ഹെലൻ മേരിയെ മാതാപിതാക്കൾ കാത്തുനിൽപുണ്ടായിരുന്നു. ഹെലൻ മേരിയെമെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.