സൗദിയിലെ ഹൗസ് ഡ്രൈവർമാരുടെ എണ്ണം 19 ലക്ഷം 

റിയാദ് - മുൻവർഷത്തേക്കാൾ 2019 ൽ സൗദി അറേബ്യയിൽ 36,90,000 ഗാർഹിക ജോലിക്കാരുണ്ടായിരുന്നുവെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിക്‌സ് വ്യക്തമാക്കി. 2018 ൽ 24,50,000 ജോലിക്കാരാണ് ഉണ്ടായിരുന്നത്.
ജനസംഖ്യയിൽ പത്ത് പേർക്ക് ഒരാൾ എന്ന തോതിലാണ് ജോലിക്കാരുടെ സാന്നിധ്യം. 34.33 മില്യൺ ജനസംഖ്യയിൽ 13.10 മില്യൺ വിദേശികളാണ് സൗദിയിലുള്ളത്. അഥവാ ജനസംഖ്യയുടെ 38.3 ശതമാനമാണ് വിദേശികൾ.
2019 അവസാനത്തിൽ ഗാർഹിക ജോലിക്കാരിൽ 2.52 മില്യൺ അഥവാ 68.3 ശതമാനം പുരുഷൻമാരാണ്. അവരിൽ 1.92 മില്യൺ ഹൗസ് ഡ്രൈവർമാരുമാണ്. മൊത്തം ഗാർഹിക ജോലിക്കാരുടെ എണ്ണത്തിന്റെ 75.9 ശതമാനം വരുമിത്. എന്നാൽ വനിതകളായ ജോലിക്കാരുടെ എണ്ണം 1.17 മില്യനാണ്. 
മൊത്തം ജോലിക്കാരുടെ എണ്ണത്തിന്റെ 31.7 ശതമാനമാണിത്. ക്ലീനിംഗ് ജോലിക്കാർ 1.03 മില്യനും ഉണ്ട്. 2019 ൽ ഡ്രൈവർ വിസയിൽ 10,434 വീട്ടുവേലക്കാരികളാണുള്ളത്. 2018 ൽ ഇവരുടെ എണ്ണം 181 മാത്രമായിരുന്നു.

Latest News