Sorry, you need to enable JavaScript to visit this website.

സമൂഹ ഇഫ്താറുകൾ വേണ്ട; വീടുകളിൽ  നമസ്‌കാരം -സൗദി പണ്ഡിതസഭ

റിയാദ് - കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ പാലിക്കുന്നതോടൊപ്പം റമദാൻ മാസത്തെ സ്വീകരിക്കാൻ എല്ലാ മുസ്‌ലിംകളും തയാറാകണമെന്ന് സൗദി പണ്ഡിതസഭ ആവശ്യപ്പെട്ടു. രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാൽ ആൾകൂട്ടം പൂർണമായും ഒഴിവാക്കണം. 
സമൂഹ ഇഫ്താറും അത്താഴവും വേണ്ട. ദാനം ചെയ്യുന്നവരും സക്കാത്ത് നൽകുന്നവരും അതത് രാജ്യങ്ങളിലെ സർക്കാർ സംവിധാനങ്ങളുടെ നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കരുത്. ആരാധനാകർമങ്ങൾ ചെയ്യുമ്പോൾ സ്വന്തത്തിനോ മറ്റുള്ളവർക്കോ പ്രയാസമുണ്ടാക്കുന്ന വിധത്തിൽ ആകാതിരിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. 

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

കോവിഡ് നിയന്ത്രണ പശ്ചാത്തലത്തിൽ തറാവീഹും നിർബന്ധ നമസ്‌കാരങ്ങളും  താമസിക്കുന്ന രാജ്യത്തെ ബന്ധപ്പെട്ട വകുപ്പുകളുടെ നിർദേശത്തിന് വിരുദ്ധമാകരുത്. 
നിർബന്ധ കർമമാണ് റമദാനിലെ നോമ്പ്.  ഭക്ഷണം അടക്കമുള്ള ശരീരേഛകളിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും വിട്ടുനിൽക്കണം. ഫർദ്, സുന്നത്ത് നമസ്‌കാരങ്ങൾ, ദാനധർമങ്ങൾ, ഖുർആൻ പാരായണം, ഇസ്തിഗ്ഫാർ തുടങ്ങി സൽകർമങ്ങളിൽ മുഴുകണം. പകൽ നോമ്പനുഷ്ഠിക്കുകയും രാത്രി നമസ്‌കാരങ്ങളിൽ മുഴുകുകയും ചെയ്യുന്നതോടൊപ്പം കോവിഡ് മഹാമാരി വിട്ടൊഴിയുന്നതിന് പ്രാർഥിക്കുകയും വേണമെന്ന് പണ്ഡിത സഭ ആവശ്യപ്പെട്ടു.

 

Latest News