കൊച്ചി- നെടുമ്പാശ്ശേരി മേയ്ക്കാട് ജുമാ മസ്ജിദിന്റെ ജനൽ ചില്ല് കല്ലെറിഞ്ഞുതകർത്ത പ്രതിയെ ചെങ്ങമനാട് പോലിസ് അറസ്റ്റ് ചെയ്തു. മേയ്ക്കാട് കരയിൽ ചെരിയംപറമ്പിൽ വീട്ടിൽ ബാവകുഞ്ഞ് മകൻ നാസിഫ് (23) നെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന ദിവസത്തിന് പിറ്റേന്ന് തന്നെ പ്രതിയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നുവെങ്കിലും കൂടുതൽ തെളിവുകൾ ലഭിച്ചതിന് ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്. പ്രതിയെകുറിച്ച് ജില്ലാ പോലീസ് മേധാവി കെ.കാർത്തികിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെങ്ങമനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ ജോസി, സബ്ബ് ഇൻസ്പെക്ടർ ആർ.രഗീഷ്.കുമാർ എ എസ് ഐ ഷാജി, സി പി ഒ സിനുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.