കോഴിക്കോട്- മുസ്്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിക്ക് വധഭീഷണി.
ഫെയ്‌സ് ബുക്കിലൂടെയാണ് സജീഷ് ഡൊണ എന്ന ആള്‍ വധഭീഷണി മുഴക്കിയത്. ഇനിയും അധികം കളിച്ചാല്‍ അറുത്ത് കളയുമെന്നാണ് ഭീഷണി. അതിനിടെ എം.എല്‍.എ യുടെ പി.എ തിരുവനന്തപുരത്ത് ഡി.ജി. പി യുടെ ഓഫീസില്‍ പരാതി നല്കി. തുടര്‍ന്ന് കോഴിക്കോട് ചേവായൂര്‍ പോലീസ് കോഴിക്കോട്ടെ എം.എല്‍.എ യുടെ വീട്ടിലെത്തി പരിശോധന നടത്തി.